ശബരിമല മേൽശാന്തി പഴയ എസ്എഫ്ഐ നേതാവ്

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (15:33 IST)
ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത് പഴയ എസ് എസ് ഐ നേതാവ്. മേല്‍ശാന്തി കോട്ടയം അയര്‍ക്കുന്നം കാരയ്ക്കാട്ട് ഇല്ലത്തില്‍ ശങ്കരന്‍ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തി.

ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ പാനലിൽ വിജയിച്ച ശങ്കരന്‍ നമ്പൂതിരി കോളേജിൽ മാഗസിൻ എഡിറ്ററുമായിരുന്നു.  സന്നിധാനത്ത് ഞായറാഴ്ച രാവിലെ ഉഷപൂജയ്ക്ക് ശേഷം നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്.

നിലവില്‍ ബാംഗ്ലൂര്‍ ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് എസ്.ഇ ശങ്കരന്‍ നമ്പൂതിരി.തിരുവഞ്ചൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. മാളികപ്പുറം മേല്‍ശാന്തിയായി മാളികപ്പുറത്ത് ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. തൃശൂര്‍ തെക്കുംകര സ്വദേശിയാണ് .