പഠിപ്പു മുടക്കി സമരം ചെയ്യുന്നതില്‍ ഏറെ പഴികേള്‍ക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്ക് മാതൃകയുമായി എസ്എഫ്‌ഐ. ഇനി സംഘടന പഠിപ്പു മുടക്കിയുള്ള സമരങ്ങള്‍ ഒഴിവാക്കും. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ ആണ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് മുഴുവന്‍ മാതൃകയാകുന്ന പ്രസ്താവന നടത്തിയത്.
എസ്എഫ്‌ഐ ജില്ലാസമ്മേളനം മട്ടന്നൂര്‍ പിപി ഗോവിന്ദന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഇത്തരമൊരു പ്രഖ്യാപനം ശിവദാസന്‍ നടത്തിയത്. ‘പഠിയ്ക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ല. അക്രമ സമരവും പഠിപ്പ് മുടക്ക് സമരവും എല്ലാ സംഘടനകളും ഉപേക്ഷിയ്ക്കണം‘. എസ്എഫ്‌ഐ പഠിപ്പ് മുടക്ക് സമരത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടീച്ചേര്‍ത്തു.
പഠിപ്പ് മുടക്കുന്നതിനെക്കാള്‍ പഠിയ്ക്കുന്നതാണ് പുതിയ സമരരീതിയെന്നും അതിനാല്‍ ഗുണകരമാല്ലാത്ത ഇത്തരം സമരങ്ങളില്‍ നിന്ന് എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വിട്ട് നില്‍ക്കാന്‍ കഴിയണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ മുമ്പ് പറഞ്ഞിരുന്നു.
അതേ സമയം കെഎസ്‌യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ എസ്എഫ്‌ഫെ നേതാവിന്റെ പ്രസ്താവനയോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എല്ലാ സംഘടനകളോടും ഇത്തരം സമരമുറകള്‍ അവസാനിപ്പിയ്ക്കാനാണ് എസ്എഫ്‌ഐ നേതാവ് ആവശ്യപ്പെട്ടത്.