സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (16:19 IST)
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത  സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. സിനിമയുടെ പേരിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് നടപടി. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. 
 
സെന്‍സര്‍ ഷിപ്പ് റദ്ദാക്കിയത് ഐഎഫ്എഫ്കെയിലെ പ്രദര്‍ശനത്തെ ബാധിക്കും. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമായാണ് സെക്സി ദുര്‍ഗ്ഗ. ഗോവ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ സെക്സി ദുര്‍ഗ്ഗയുടെ പ്രദര്‍ശനത്തിനായി നടക്കുന്ന അനിശ്ചിതത്വം തുടരുന്നു. തിങ്കളാഴ്ച നടന്ന ചലച്ചിത്ര ജൂറി യോഗത്തില്‍ പ്രദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഒമ്പത് ദിവസങ്ങായി നടക്കുന്ന ചലച്ചിത്രമേള ഇന്ന് അവസാനിക്കും.
 
ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവേലിന്റെ നേതൃത്വത്തില്‍ പ്രത്യേക ജൂറി അംഗങ്ങള്‍ സെന്‍സര്‍ ചെയ്ത പകര്‍പ്പ് കണ്ടതിനുശേഷം തീരുമാനിക്കണമെന്ന് മുമ്പ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നെലെ വൈകിട്ട് 5 മുതല്‍ 6.30 വരെ രാഹുല്‍ റാവല്‍ അദ്ധ്യക്ഷനായ ജൂറി ചിത്രം കാണുകയും തുടര്‍ന്ന് 10 മണി വരെ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. തീരുമാനം വാര്‍ത്താവിനിമയ വിഭാഗത്തിനെ അറിയിക്കുമെന്നും മന്ത്രാലയം റിപ്പോര്‍ട്ട് കേരള ഹൈക്കോടതിക്ക് കൈമാറുമെന്നും ആക്ടിംഗ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവേല്‍ അറി.

അനുബന്ധ വാര്‍ത്തകള്‍

Next Article