വിവാഹവാഗ്ദാനം നല്‍കി പീഡനം: 22കാരന്‍ പിടിയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 20 ഓഗസ്റ്റ് 2020 (13:53 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ചേറ്റുവ പണിക്ക വീട്ടില്‍ കല്ലുപറമ്പില്‍ വീട്ടില്‍ മുനവ്വര്‍ മുസ്തഫയാണ് (22) പോലീസ് പിടിയിലായത്.
 
പെണ്‍കുട്ടിയുമായി സ്‌നേഹത്തിലായ മുസ്തഫ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചു ഗര്ഭിണിയാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് അറസ്‌റ് ചെയ്തത് .

അനുബന്ധ വാര്‍ത്തകള്‍

Next Article