നാല് വയസുകാരിയായ മകളെ മദ്യലഹരിയില്‍ പീഡിപ്പിച്ചുവന്ന പിതാവിനെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാസന്ന നിലയിലായ കുട്ടിയെ തൈയ്ക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാവായിക്കുളം തട്ടുപാലം ജാസ്മിന്‍ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍വറാണ് (40) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കൂലിവേലക്കാരനായ അന്‍വര്‍ സ്ഥിരം മദ്യപാനിയാണ്. അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ വീട്ടിലെത്തിയാല്‍ ഭാര്യയേയും മക്കളേയും പൊതിരെ തല്ലും. ഇതിനുശേഷം മൂത്ത കുട്ടിയെ ഇയാള്‍ കാലങ്ങളായി പീഡിപ്പിക്കുകയായിരുന്നു.
പ്രകൃതിവിരുദ്ധ നടപടികള്‍ക്കും ഇയാള്‍ പലവട്ടം ഇരയാക്കിയിട്ടുള്ളതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പീഡനത്തിന് ഇരയായ കുട്ടിയ്ക്ക് പുറമെ ഇയാള്‍ക്ക് മൂന്ന് വയസുള്ള മകളും ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട്.