സംസ്ഥാനത്ത് 7 ജില്ലകൾ കൊവിഡ് "ഹോട്ട്‌സ്പോട്ടുകൾ", നിർണായക അറിയിപ്പുമായി മുഖ്യമന്ത്രി

അഭിറാം മനോഹർ
വ്യാഴം, 2 ഏപ്രില്‍ 2020 (18:49 IST)
സംസ്ഥാനത്ത് ഏഴ് ജില്ലകളാണ് കൊവിഡ് 19 വൈറസിന്റെ ഹോട്ട്സ്പോട്ടുകളെന്ന് മുഖ്യമന്ത്രി.കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി മാറിയിരിക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.
 
ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശമായി മാറിയതോടെ ഇവിടങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ന് 21 കൊവിഡ് കേസുകൾ പ്രഖ്യാപിച്ചതിൽ 8 പേർ കാസർകോടും 5 പേര്‍ ഇടുക്കിയിലുമാണ്. രണ്ട് പേര്‍ കൊല്ലം ജില്ലയിലുമാണ്. തിരുവനന്തപുരം , തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസുകളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article