കേരളത്തിൽ ഇന്ന് 21 കൊവിഡ് കേസുകൾ, കാസർകോട് 8 കേസുകൾ

അഭിറാം മനോഹർ

വ്യാഴം, 2 ഏപ്രില്‍ 2020 (18:25 IST)
സംസ്ഥാനത്ത് ഇന്ന് പുതിയതായി 21 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെയായി 286 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,65,934 ആളുകൾ സംസ്ഥാനത്ത് നിരീക്ഷണത്തിലാണുള്ളത്. ഇതിൽ 1,65,297 പേ‍ർ വീടുകളിലും 643 പേ‍ർ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇതുവരെയായി 8456 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. ഇതിൽ 7622 എണ്ണവും നെഗറ്റീവാണ്. ഇന്ന് പോസിറ്റീവായതടക്കം ഇതുവരെ രോഗബാധിതരായ 200 പേരും വിദേശത്ത് നിന്നും വന്നവരാണ്.ഇതിൽ 7 പേർ വിദേശികളാണ്.രോഗികളുമായി സമ്പർക്ക്ത്തിലുണ്ടായിരുന്ന 76 പേർക്കാണ് രോഗബാധയുണ്ടായത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമൂദിനിൽ പോയവരാണ് ഇതിൽ ഒരാൾ ​ഗുജറാത്തിൽ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് പേരുടെ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നടത്തിയ കാര്യങ്ങൾ ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ വിശദീകരിച്ചിട്ടുണ്ട്.വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടിണ്ട്. 
 
നാട്ടിൽ നിന്നും വിദേശത്തു പോയി ജോലി ചെയ്യുന്ന നഴ്സുമാ‍ർക്ക് വ്യക്തി​ഗത സുരക്ഷാഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍