അതിർത്തി തുറക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ, കർണാടക സുപ്രീം കോടതിയിലേക്ക്

അഭിറാം മനോഹർ

വ്യാഴം, 2 ഏപ്രില്‍ 2020 (17:06 IST)
കാസർകോട്ടെ കർണാടക അതിർത്തി തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കും.ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും വ്യക്തമാക്കിയാവും കർണാടക ഹർജി ഫയൽ ചെയ്യുക. ഇന്ന് വൈകീട്ട് തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന.
 
ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണെന്നും അതു പ്രകാരമാണ് ഇത്തരമൊരു നടപടിയെന്നും കർണാടക സുപ്രീം കോടതിയിൽ വ്യക്തമാക്കും.അതേസമയം കർണാടക അതിർത്തി തുറന്നുതരില്ലെന്ന് കർണാടകയിലെ ബിജെപി അധ്യക്ഷനായ നളിങ്കുമാർ കട്ടീൽ ട്വീറ്റ് ചെയ്‌തു.സേവ് കര്‍ണാടക ഫ്രം പിണറായി' എന്ന ഹാഷ്ടാഗിലായിരുന്നു കട്ടീലിന്റെ ട്വീറ്റ്. കാസർകോടിലെ കൊവിഡ് കേസുകളുടെ എണ്ണം കർണാടകയേക്കാൾ കൂടുതലാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ട്വീറ്റില്‍ പറയുന്നു.
 
കാസര്‍കോട്ടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കിനല്‍കാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും കട്ടീൽ ട്വിറ്റ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍