തിരുവഞ്ചൂര്‍ കൂട്ടക്കൊല; പ്രതി നരേന്ദ്രകുമാറിനെ നാട്ടിലെത്തിച്ചു

Webdunia
ഞായര്‍, 24 മെയ് 2015 (11:57 IST)
കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനെ കോട്ടയത്തെത്തിച്ചു.. ഞായറാഴ്ച ഉച്ചക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാത്തില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. നെടുമ്പാശേരിയില്‍ എത്തിച്ച പ്രതിയെ കോട്ടയത്തു നിന്നുള്ള സ്പെഷ്യല്‍ ടീം ഏറ്റുവാങ്ങി

ഇന്നു കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. വെള്ളിയാഴ്ചയാണു ഇയാളെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുള്ള വീട്ടില്‍ നിന്നു കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും മോഷണ ശേഷം കവര്‍ന്ന കൊലപാതക ശേഷം കവര്‍ന്ന മാല, വള, കമ്മല്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, ബാഗ് എന്നിവ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണു കോട്ടയം തിരുവഞ്ചൂര്‍ പാറമ്പുഴയില്‍ മൂലേപ്പറമ്പില്‍ ലാലസന്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരെ  കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.