കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 11 നവം‌ബര്‍ 2024 (12:34 IST)
കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം. പൂത്തിയാകാന്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ മാത്രമാണുള്ളത്. 1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തോടടുക്കുകയാണ്. 833 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത് ലറ്റിക്‌സ് മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. 759 പോയിന്റുകള്‍ നേടിയാണ് മലപ്പുറം കണ്ണൂൂരിനെ മറികടന്നത്. 
 
226 സ്വ4ണ്ണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തിരുവനന്തപുരം മേളയില്‍ ആധിപത്യമുറപ്പിച്ചത്. 79 സ്വ4ണവും 65 വെള്ളിയും 95 വെങ്കലവുമാണ് തൃശൂരിന്. 60 സ്വ4ണ്ണവും 81 വെള്ളിയും 134 വെങ്കലുമാണ് മലപ്പുറം നേടിയത്. നീന്തല്‍ മത്സരങ്ങള്‍ക്ക് പിന്നാലെ ഗെയിസിംലും ആധിപത്യം നേടി തിരുവനന്തപുരം. 144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തിരുവനന്തപുരം  ഗെയിംസില്‍ ചാമ്പ്യന്‍മാര്‍ ആയത്. അത് ലറ്റിക്‌സ് മത്സരങ്ങള്‍ മാത്രമാണ് കായികമേളയില്‍ അവശേഷിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article