സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്തവട്ടം, ചെമ്പഴന്തി, അയിരൂപ്പാറ എന്നിവിടങ്ങളില്‍ കഞ്ചാവ് വിറ്റഴിച്ച ശാസ്തവട്ടം കുന്നുവിള വീട്ടില്‍ സുരേഷ് എന്ന 35 കാരനാണു പൊലീസ് വലയിലായത്.
ബീമാപ്പള്ളി ഭാഗത്തു നിന്ന് ഓട്ടോറിക്ഷയിലായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ഇയാളില്‍ നിന്ന് 20 പൊതി കഞ്ചാവ് കണ്ടെടുത്തു. സ്വാമിയാര്‍ മഠം കാണിക്കവഞ്ചി മോഷണക്കേസിലെ ഒന്നാം പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
പോത്തന്‍കോട് എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ മാരായ നാസറുദ്ദീന്‍, കൃഷ്ണ പ്രസാദ്, സനില്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.