പാഠപുസ്തകങ്ങളുടെ അച്ചടി എങ്ങുമത്തൊത്ത സാഹചര്യത്തില്‍ ഇന്ന് സ്വകാര്യ പ്രസുകള്‍ക്ക് പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള കരാര്‍ നല്‍കും. 45 ലക്ഷം പാഠപുസ്തകങ്ങളാണ് സ്വകാര്യ പ്രസുകളെ ഏല്‍പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനുവേണ്ടി സി-ആപ്റ്റാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരവരെയാണ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനുള്ള സമയം.
കരാര്‍ ലഭിച്ച് 10 ദിവസത്തിനകം അച്ചടി പൂര്‍ത്തിയാക്കി പുസ്തകങ്ങള്‍ വിതരണത്തിനായി ജില്ലാ ഹബ്ബുകളില്‍ എത്തിക്കണം.
അവിടെനിന്ന് സമയബന്ധിതമായി ഇവ സ്കൂളുകളില്‍ വിതരണം ചെയ്യാനുള്ള മേല്‍നോട്ട സംവിധാനത്തിനും രൂപംനല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ധാരണയായത്.
വിദ്യാഭ്യാസ വകുപ്പിനുവേണ്ടി സി-ആപ്റ്റാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരവരെയാണ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനുള്ള സമയം. പാഠപുസ്തകങ്ങളുടെ അച്ചടി വൈകിയത് നിയമസഭയിലടക്കം ഉന്നയിക്കപ്പെടുകയും സംസ്ഥാനത്തുടനീളം പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ വേഗം അച്ചടി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്.