തെക്കൻ കൊറിയയിൽ ജോലി വാഗ്ദാനം ചെയ്തു 5.54 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ഞായര്‍, 10 ജൂലൈ 2022 (17:20 IST)
കണ്ണൂർ: തെക്കൻ കൊറിയയിൽ ജോലി വാഗ്ദാനം ചെയ്തു 5.54 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിലായി. അങ്കമാലി കൊളക്കാട് കൊല്ലങ്കോട് അയ്യപ്പൻ പുഴ വളപ്പില മാർട്ടിൻ എന്ന 44 കാരനെയാണ് പോലീസ് പിടികൂടിയത്.
 
ചെമ്പന്തൊട്ടി നിടിയേങ്ങ തോപ്പിലായിയിലെ മംഗലത്തു റോണി സെബാസ്റ്റിയൻ നൽകിയ പരാതിയിലാണ് മാർട്ടിനെതിരെ കേസെടുത്തത്. ഇയാളെ ശ്രീകണ്ഠാപുരം പോലീസ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്.
 
ജോലി വാഗ്ദാനം ചെയ്തു 2021 ജനുവരിയിൽ പല തവണയായാണ് പണം തട്ടിയെടുത്തത്. എന്നാൽ വിസ നൽകിയില്ല. പണവും തിരിച്ചു നൽകിയില്ല. തുടർന്നാണ് പരാതി നൽകിയത്. പ്രതികളെല്ലാം ഗൾഫിൽ ജോലി ചെയ്യുന്നവരായതിനാൽ ഇവരെ പിടികൂടാനായി വിമാനത്താവളങ്ങളിൽ വിവരം അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍