ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Webdunia
ശനി, 26 ജൂണ്‍ 2021 (08:08 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും (ശനി, ഞായര്‍) സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തനാനുമതി. സ്വകാര്യ ബസുകള്‍ ഓടില്ല. കെഎസ്ആര്‍ടിസി സര്‍വീസ് പരിമിതമായി മാത്രം. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. റോഡുകളില്‍ കര്‍ശന പൊലീസ് പരിശോധനയുണ്ടാകും. കോവിഡ് വ്യാപനം കുറയുന്നതുവരെ ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article