ബുധനാഴ്ച ചേരാനിരുന്ന അവലോകനയോഗമാണ് നാളെത്തേക്ക് മാറ്റിയത്, കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയതാണ് ഇതിന് കാരണം. 16 ഇടങ്ങളിൽ മാത്രമാണ് നിലവിൽ 30ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ടിപിആർ നിരക്ക് കൂടിയിട്ടുമില്ല.
എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇപ്പോൾ കൂടുതൽ ഇളവുകളുള്ളത്. ആരാധനാലയങ്ങൾ തുറക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എന്നാൽ അതിനുള്ള സമയമായിട്ടില്ലെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. തിയേറ്ററുകളും ഷോപ്പിംഗ് മാളുകളും ഈ ഘട്ടത്തിൽ തുറക്കാനുള്ള സാധ്യതയും കുറവാണ്.