പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരളത്തിന്റെ നിലപാട് എന്താണെന്ന കാര്യം സർക്കാർ നാളെ അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
അതേസമയം നിലപാട് അറിയിക്കാൻ ഒരാഴ്‌ച്ച സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അസം, പഞ്ചാബ്, ത്രിപുര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ കാര്യത്തിലും നാളെയാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്.
അസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് മാത്രമാണ് പരീക്ഷയുമായി മുന്നോട്ട് പോകുന്ന സംസ്ഥാനം.