കോവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രീംകോടതിയെ പ്രശംസിച്ച് ചീഫ് ജസ്റ്റിസിന് മലയാളിയായ അഞ്ചാം ക്ലാസ്സുകാരിയുടെ കത്ത്

ശ്രീനു എസ്

ബുധന്‍, 9 ജൂണ്‍ 2021 (17:14 IST)
കോവിഡ്-19 നെതിരായ പോരാട്ടത്തില്‍ സുപ്രീംകോടതി ഫലപ്രദമായി ഇടപ്പെട്ടുവെന്ന് സിജെഐ ക്ക് അഞ്ചാം ക്ലാസ്സുകാരിയുടെ കത്ത്. കേരളത്തില്‍ നിന്നുള്ള അഞ്ചാം ക്ലാസ്സുകാരി ലിഡ്വിന ജോസഫ് ആണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിലും ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിലും സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു കത്ത്. 
 
ഇന്ത്യന്‍ ഭരണഘടനയുടെ ഒപ്പിട്ട ഒരു പകര്‍പ്പിനോടൊപ്പം ഭാവിയില്‍ മികച്ച നിലില്‍ ഏത്തട്ടെയെന്നുള്ള അനുഗ്രഹ വാക്കുകളുമായാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ലിഡ്വിനയ്ക്ക് മറുപടി അയച്ചത്. ഇതിനു മുന്‍പ് മെയ് അവസാനം രാജ്യം നേരിടുന്ന ദുഷ്‌കരമായ സാഹചര്യത്തെ ലിഡ്വിന സിജെഐ ക്ക് കത്തയച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍