സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി. ജസ്റ്റിസ് കമാല്‍ പാഷയാണ് ഈ നിരീക്ഷണം നടത്തിയത്. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ദുരൂഹതയുള്ളതായി നിരവധി കത്തുകള്‍ തനിക്ക് വരുന്നുണ്ടെന്നും ഈ കത്തില്‍ പലരുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രഥമദൃഷ്‌ട്യാ ക്രമക്കേടുകൾ കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു.
സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. കൂടാതെ, ശാശ്വതികാനന്ദയുടെ ബന്ധുക്കളും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.