ശശികല സ്‌കൂളിനും നാടിനും അപമാനം, ഇവര്‍ കുട്ടികളെ പഠിപ്പിക്കേണ്ട: വര്‍ഗീയ വിദ്വോഷം വിളമ്പുന്ന ബിജെപി നേതാവിനെതിരെ നാട്ടുകാര്‍ രംഗത്ത്!

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (18:30 IST)
വര്‍ഗീയ വിദ്വോഷം ചീറ്റുന്ന പ്രസ്‌താവനകള്‍ നടത്തുന്ന ബിജെപി നേതാവ് കെപി ശശികലയ്‌ക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ജനകീയ പ്രതികരണ വേദി രൂപികരിച്ചാണ് ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

ശശികലയുടെ പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിവാദമാകുന്ന സാഹചര്യത്തിലാണ് ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിസെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതികരണ വേദി രംഗത്തെത്തിയത്.

ശശികല വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമാണ്. കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ഇവരുടെ അധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. നാട്ടികാരെയും കുട്ടികളെയും അപമാനിക്കുന്നതിന് തുല്ല്യമാകും ശശികല സ്‌കൂളില്‍ തുടര്‍ന്നാല്‍ എന്നും ജനകീയ പ്രതികരണ വേദി പറഞ്ഞു.

വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും കൊലവിളി നടത്താനും ആര്‍എസ്എസിന് പ്രചോദനം നല്‍കുന്നത് ശശികലയണ്. മതപ്രസംഗം നടത്തിയതിന്റെ പേരില്‍ 153 എ പ്രകാരം കേസ് നേരിടുന്ന ഇവരെ എത്രയും വേഗം സ്‌കൂളില്‍ നിന്ന് പുറത്താക്കണം. ശശികലയെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ മാര്‍ച്ച് നടത്തുമെന്നും ജനകീയ പ്രതികരണ വേദി വ്യക്തമാക്കി.
Next Article