വീണ്ടും വെളിപ്പെടുത്തലുകളുമായി സരിത; രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന്‍ ഒരു രാഷ്ട്രീയ പ്രമുഖന്‍

Webdunia
ശനി, 14 ഫെബ്രുവരി 2015 (14:59 IST)
വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സോളാര്‍ വിവാദ നായിക സരിത നായര്‍. വാട്‌സ് ആപ്പിലൂടെ പ്രചരിച്ച വീഡിയോ ഇഷ്ടപ്പെട്ട ഒരാള്‍ക്കുവേണ്ടി എടുത്തതാണെന്ന് സരിത പറഞ്ഞു. മനോരമ ഓണ്‍ലൈനിനു നല്‍കി അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

പൊലീസിന് സമര്‍പ്പിച്ച ലാപ്ടോപ്പില്‍ നിന്നും ഫോണില്‍ നിന്നുമാണ് വീഡിയോ പ്രചരിച്ചതെന്നും. ഡിലീറ്റ് ചെയ്ത വീഡിയോ എനിക്കെതിരെ വീണ്ടും കണ്ടെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സരിത പറഞ്ഞു. ഇതിന് പിന്നില്‍ അതില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും പങ്കാളികളാണെന്നും ആരോപിച്ചു.

തന്റെ ആദ്യ വിവാഹമോചനത്തിന് കാരണം ബിജു രാധാകൃഷ്ണനായിരുന്നെന്നും തന്റെ  രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രമുഖനാണെന്നും എന്നാല്‍ ഇത് ആരാണെന്ന് വെളിപ്പെടുത്താനാവില്ലെന്നും സരിത അഭിമുഖത്തില്‍ പറയുന്നു. ആരു വിളിച്ചാലും കൂടെ പോകുന്നവളല്ലയെന്നും കടം വീട്ടാനാണ് സിനിമയിലും ടെലിഫിലിമുകളിലും അഭിനയിക്കുന്നതെന്നും സരിത അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.