തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യത്തെപ്പറ്റി പ്രതികരണവുമായി സോളാര്‍ കേസ് പ്രതി സരിതാ നായര്‍. ദൃശ്യം പുറത്തുവിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണ്. ഇതു കൊണ്ടൊന്നും താന്‍ ആത്മഹത്യ ചെയ്യില്ല സരിത പറഞ്ഞു.
സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും സരിതാ കൂട്ടിചേര്‍ത്തു.തന്റെ പേരില്‍ വാട്‌സ് ആപില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സരിത.