തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശ്രമം; സരിതയ്‌ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (14:04 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികകള്‍ തള്ളിയ നടപടി ചൂണ്ടിക്കാട്ടി സരിതാ എസ് നായർ നൽകിയ രണ്ട് ഹർജികളും ഹൈക്കോടതി തള്ളി. ഹർജികൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതിയുടെ നടപടി.

പരാതിയുണ്ടെങ്കിൽ ഇലക്ഷൻ ഹർജിയാണ് നൽകേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇലക്ഷൻ ഹർജി ഫയൽ ചെയ്താൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കില്ലെന്ന് സരിത വാദിച്ചു.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പ്രാഥമിക തടസവാദം  സമർപ്പിച്ചു. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സരിതാ വ്യക്തമാക്കി.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം, വയനാട് ലോക്‍സഭ മണ്ഡലങ്ങളി മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സരിത നല്‍കിയിരുന്നുവെങ്കിലും വരണാധികാരി പത്രിക തള്ളിയിരുന്നു. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതേ തുടര്‍ന്നാണ് സരിത കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article