മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സരിതയുടെ ഡ്രൈവറായിരുന്ന സന്ദീപ് പെരുമ്പാവൂര്‍ കോടതിയില്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കാനായി പല വസ്തുക്കളും ജോപ്പന്‍ മുഖേന കൈമാറിയിട്ടുണ്ടെന്ന് സന്ദീപ് പറഞ്ഞു.
സോളാര്‍ പ്രൊജക്‍റ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മുടിക്കല്‍ സ്വദേശി സജാദില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഹര്‍ജിയിലെ വിചാരണയുടെ ഭാഗമായിട്ടാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍. വെള്ളിയാഴ്‌ച കോടതിയിലെത്തിയ സന്ദീപിനെ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണന്‍ തന്നെയാണ് വിസ്‌തരിച്ചത്.
പലതവണ ബിജു രാധാകൃഷ്ണനും സരിതയും തന്റെ വീട്ടില്‍ വന്നിരുന്നുവെന്ന ആരോപണം തെളിയിക്കാന്‍ ഡ്രൈവറേയും കക്ഷി ചേര്‍ത്തിരുന്നു.