മാതാവിന്റെ ചിത്രത്തിൽ സരിത; പോസ്‌റ്റിട്ട യുവാവിനെതിരെ കേസെടുത്തു

Webdunia
ശനി, 24 ഒക്‌ടോബര്‍ 2015 (09:55 IST)
കന്യകാമറിയത്തിന്റെ ചിത്രത്തിൽ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ  മുഖം ചേർത്തു ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. ഡിവൈഎഫ്ഐ നേതാവ് അരുണിനെതിരെ പേരാവൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പേരാവൂർ പൊലീസും സൈബർസെല്ലും അന്വേഷണം നടത്തിയശേഷം 295 (എ) പ്രകാരമാണ് അരുണിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ നേതൃത്വം ഫേസ്‌ബുക്ക് പോസ്‌റ്റിനെതിരെ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സൈബർസെൽ റിപ്പോർട്ട് ഇതുവരെ പേരാവൂർ പൊലീസിനു ലഭിച്ചിട്ടില്ല.

അരുണിന്റെ മൊബൈൽ ഫോൺവിളികൾ സംബന്ധിച്ചും ഫേസ്‌ബുക്ക് – വാട്സാപ് പ്രൊഫൈലുകളുടെ ഉപയോഗം സംബന്ധിച്ചും വിശദമായ പരിശോധനകൾ നടത്തുന്നതിനാലാണു റിപ്പോർട്ട് വൈകുന്നത്. ജാഗ്രതയില്ലാത്ത ഇത്തരം പ്രയോഗങ്ങൾ പൊതുജന പിന്തുണ ഇല്ലാതാക്കുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.