ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സരിത; സരിതയുടെ മൊഴി നല്കല്‍ ഇന്നു തുടരും

Webdunia
വ്യാഴം, 28 ജനുവരി 2016 (10:12 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി സരിത എസ് നായര്‍. സോളാര്‍ കമ്മീഷനു മുമ്പില്‍ മൊഴി നല്‌കാനായി എത്തിയപ്പോഴാണ് സരിത മാധ്യമങ്ങളോട് പറഞ്ഞത്.
 
ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. തനിക്ക് സി പി എം നേരത്തെ പണം വാഗ്‌ദാനം ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴുള്ള വെളിപ്പെടുത്തല്‍ സ്വന്തം നിലയ്ക്കാണെന്നും സരിത വ്യക്തമാക്കി. തനിക്ക് ലഭിക്കാനുള്ള പണത്തിനായി രണ്ടു വര്‍ഷം കാത്തിരുന്നു. എന്നാല്‍, അത് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് താന്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നത്.
 
വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ മദ്യലോബിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സരിത വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ ചെക്ക് മടങ്ങിയതിന്റെ കാരണം മുഖ്യമന്ത്രിയും ബിജുവും വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.