പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു: സരിത

Webdunia
വെള്ളി, 25 ഏപ്രില്‍ 2014 (17:20 IST)
എപി അബ്ദുള്ളക്കുട്ടി എംഎല്‍ക്കെതിരായ പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. ഈ മാസം 28ന് അബ്ദുള്ളക്കുട്ടിക്കെതിരെ കോടതിയില്‍ 164 വകുപ്പ് പ്രകാരം മൊഴി നല്‍കുമെന്നും സരിത വ്യക്തമാക്കി.

തനിക്ക് ഇപ്പോഴും വധഭീഷണി നിലനില്‍ക്കുകയാണെന്നും സരിത പറഞ്ഞു. തന്നെ കോടതിയില്‍ വെച്ചുപോലും വധിക്കുമെന്ന് ഭീഷണി വന്നതായി സരിത പറഞ്ഞു.