തട്ടിപ്പിനായി സരിതയും ബിജുവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്ന് കോടതി

Webdunia
വ്യാഴം, 18 ജൂണ്‍ 2015 (17:37 IST)
സോളാര്‍ തട്ടിപ്പിന് സരിതയും ബിജു രാധാകൃഷ്‌ണനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്ന് മജിസ്ട്രേട് കോടതി. വിധിന്യായത്തിലാണ് മജിസ്ട്രേട് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
 
മാധ്യമങ്ങളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടെയും ബന്ധങ്ങള്‍ പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജു രാധാകൃഷ്‌ണന്‍ നല്കിയ രണ്ടു ലക്ഷം രൂപയ്ക്ക് ലഭിച്ച രസീത് പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.