‘വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റെതാണെന്ന പ്രചാരണം തെറ്റ്’

Webdunia
ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (20:56 IST)
വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റെതാണെന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുളള പ്രചാരണം തെറ്റാണെന്ന് സരിത എസ് നായര്‍. വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്തുവിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണ്. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും സരിത എസ് നായര്‍ പറഞ്ഞു.
 
വാട്‌സ് അപ്പില്‍ പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങളുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാളെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സരിത ഹര്‍ജി നല്‍കും. അശ്ശീല ചിത്രങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ഭീഷണികള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും സരിത പറഞ്ഞു. വസ്ത്രം മാറുന്ന വിഷ്വലുകള്‍ താന്‍ കണ്ടുവെന്നും അത് തന്റെതാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കളളമാണെന്നും സരിത എസ് നായര്‍ പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.