സരിതക്കെതിരെ അറസ്റ്റ്‌ വാറന്റ്

Webdunia
വെള്ളി, 23 മെയ് 2014 (17:11 IST)
സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതി സരിത എസ്‌ നായര്‍ക്കെതിരെ അറസ്റ്റ്‌ വാറന്റ്‌. ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ സംസ്ഥാനത്തിനു പുറത്തു പോയതിനാണ്‌ പത്തനംതിട്ട ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി സരിതയ്ക്ക്‌ എതിരെ വാറന്റ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ മൂകാംബിക ക്ഷേത്രത്തില്‍ നേരത്തെ സരിത പോയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ സരിത കേരളത്തിനു പുറത്തുപോയെന്ന പരാതിയെ കുറിച്ച്‌ കോട്ടയം എസ്പി അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തില്‍ സരിത ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന്‌ കണ്ടെത്തി. ഇതെ തുടര്‍ന്നാണ്‌ ഇപ്പോള്‍ കോടതി സരിതയ്ക്ക്‌ എതിരെ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.