ശരത്ചന്ദ്ര പ്രസാദിനെതിരെ പൊലീസ് അന്വേഷണം

Webdunia
തിങ്കള്‍, 28 ജൂലൈ 2014 (14:52 IST)
കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എ ഹോസ്‌റ്റലില്‍ താമസിക്കാന്‍ മുറി നല്‍കിയെന്ന ആരോപണത്തില്‍ കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും പൊലീസ് അന്വേഷണം നടത്തും. ശരത്ചന്ദ്രപ്രസാദിന്  ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

പ്രതിയായ ജയചന്ദ്രനെ തനിക്ക് അറിയില്ലെന്നും. മുറിയുടെ താക്കോൽ സുനിൽ കൊട്ടാരക്കര എന്നയാൾക്കാണ് നൽകിയത് എന്നായിരുന്നു ശരത്ചന്ദ്രപ്രസാദ് പറയുന്നത്.

അതേ സമയം ഇതിനെതിരെ സുനിൽ കൊട്ടാരക്കരയുടെ പിതാവ് രംഗത്തെത്തി. ശരത്ചന്ദ്രപ്രസാദിന്റെ അറിവോടെയാണ് ജയചന്ദ്രന് മുറി നല്‍കിയതെന്നാണ് സുനിൽ കൊട്ടാരക്കരയുടെ പിതാവ് പറയുന്നത്.