ഭൂമിയിടപാട്: സലിംരാജിനെ പ്രതി ചേര്‍ക്കാതെ റിപ്പോര്‍ട്ട്

Webdunia
വെള്ളി, 25 ഏപ്രില്‍ 2014 (18:47 IST)
കോളിളക്കം ഉണ്ടാക്കിയ കളമശേരി,​കടകംപള്ളി ഭൂമി തട്ടിപ്പ് കേസുകളില്‍ സിബിഐ സലിംരാജിനെ പ്രതി ചേര്‍ക്കാതെ പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഒന്നും രണ്ടും പ്രതികളായി തൃക്കാക്കര വില്ലേജ് ഓഫീസറും അസിസ്റ്റന്റ് വില്ലേജ് ഓഫീസറുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കടകംപള്ളി വില്ലേജ് പരിധിയില്‍പ്പെട്ട 18 സര്‍വേ നമ്പരുകളിലായുള്ള 44.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞു. തണ്ടപ്പേര്‍ രജിസ്റ്റിറില്‍ നിന്ന് കീറിക്കളഞ്ഞ് പുതിയ തണ്ടപ്പേര് നിര്‍മിക്കുകയുമായിരുന്നു. ഒന്നര ഏക്കര്‍ സ്ഥലത്തിന് ഇരട്ടപ്പട്ടയം നല്‍കി പോക്കുവരവ് നേടിയതായും മനസിലാക്കി.

സലിംരാജിന്റെ സഹോദരീയുടെ ഭര്‍ത്താവുമായ അബ്ദുല്‍ മജീദുമായി ചേര്‍ന്ന് തണ്ടപ്പേര് തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബിഎംവി റോഡിലെ എന്‍എ ഷറീഫയുടെ ഭൂമി തട്ടിയെടുത്തുമെന്നാണ് കളമശേരി ഭൂമി തട്ടിപ്പു കേസില്‍ പറയുന്നത്.