ട്രഷറികളില്‍ പണം മുഴുവനായും എത്താത്തതിനെ തുടര്‍ന്ന് രണ്ടാം ശമ്പളദിനവും പ്രതിസന്ധിയില്‍. ജില്ല ട്രഷറികളില്‍ പണം മുഴുവനായും എത്താത്തതിനെ തുടര്‍ന്നാണ് ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായത്.
തലസ്ഥാനമായ തിരുവനന്തപുരത്തെ ജില്ല ട്രഷറിയില്‍ തിരക്ക് കുറവുണ്ടെങ്കിലും കൊച്ചിയിലും ഗ്രാമപ്രദേശങ്ങളിലും തിരക്ക് കുറവില്ല. വടക്കന്‍ കേരളത്തിലും ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാണ്. കോഴിക്കോട് പലര്‍ക്കും ടോക്കര്‍ കൊടുത്തു വിട്ടിരിക്കുകയാണ്. ഇവിടെ, രണ്ടുകോടി വേണ്ടിടത്ത് 17 ലക്ഷം മാത്രമാണ് ഉള്ളത്.
ഇന്നത്തെ ശമ്പളവിതരണത്തിന് വേണ്ടി മാത്രം 300 കോടി വേണമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, 12 കോടി രൂപ മാത്രമാണ് ട്രഷറികള്‍ല്‍ മിച്ചമുള്ളത്. ഇന്നലെ ശമ്പള, പെന്‍ഷന്‍ തുകയായി 122 കോടി രൂപ വിതരണം ചെയ്തിരുന്നു. സംസ്ഥാനത്ത് 4,35,000 പെന്‍ഷന്‍കാരുണ്ട്. ഇതില്‍ ഇന്നലെ പണം നല്‍കിയത് 59,000 പേര്‍ക്കു മാത്രമാണ്.