ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് ജൂലൈ 10 ന്

Webdunia
ബുധന്‍, 1 ജൂലൈ 2015 (18:39 IST)
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍ എന്നിവരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ജൂലൈ പത്തിനു സര്‍ക്കാരിനു സമര്‍പ്പിക്കും. ശമ്പളകമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

റിപ്പോര്‍ട്ട് ജൂണ്‍ 30 ന് സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിനാലാണ് ജൂലൈ 30 ലേക്ക് മാറ്റിയത്. പുതിയ ശുപാര്‍ശകള്‍ അടങ്ങുന്ന കരട് റിപ്പോര്‍ട്ടാണു തയ്യാറായിരിക്കുന്നത്.