സാലറി ചലഞ്ചിൽ സർക്കാരിന് വീണ്ടും തിരിച്ചടി; ‘പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്നതിൽ ഉറപ്പില്ല‘, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (14:35 IST)
ഡൽഹി: സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ സുപ്രീം കോടതി ശരിവച്ചു. സാലറി ചലഞ്ചിന് സമ്മതമുള്ളവർ മാത്രം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
 
ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർ വിസമ്മതപത്രം നൽകി സ്വയം അപമാനിതരാവുന്നത് എന്തിനാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഇത്തരമൊരു വ്യവസ്ഥ സർക്കാർ വക്കുന്നത് ശരിയല്ല. പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചു.
 
പണം ശരിയായ രീതിയിലാണ് ചിലവഴിക്കുന്നത് എന്നതിൽ വിശ്വാസം ഉറപ്പാക്കേണ്ടത് സർക്കാരാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളും പണം നൽകിയിട്ടുണ്ടെന്നും ജഡ്ജിമാർ വ്യക്തമാക്കി. ശംബളം നൽകാൻ താല്പര്യമില്ലാത്തവർ വിസമ്മതപത്രം നൽകനമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article