ടോട്ടൽ ഫോർ യു തട്ടിപ്പ്; ശബരീനാഥിന് 20 വർഷം തടവും 8.28 കോടി രൂപ പിഴയും

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (17:33 IST)
ടോട്ടൽ ഫോർ യു തട്ടിപ്പ്കേസിലെ മുഖ്യ പ്രതി ശബരീനാഥിന് 20 വർഷം തടവ്. 20 വർഷം തടവും 8.28 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. 2 കേസുകളിലാണ് ശിക്ഷ. ഗൂഡാലോചന, വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തി രണ്ട് കേസുകളിലാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഏറ്റവും ഉയർന്ന ശിക്ഷാകാലാവധിയായ 4 വർഷം അനുഭവിച്ചാൽ മതി. ഇതിൽ ഏകദേശം മൂന്നരവർഷത്തോളം വിചാരണ അനുഭവിച്ചതിനാൽ ഇനി ആറു മാസം കൂടി കഴിഞ്ഞാൽ ശബരീനാഥിന് പുറത്തിറങ്ങാം. 
 
2006 ആഗസ്ത് മാസത്തിലാണ് ടോട്ടൽ ഫോർ യു എന്ന സ്ഥാപനത്തിന്റെ തട്ടിപ്പ് കഥകൾ പുറംലോകമറിയുന്നത്. മൂന്ന് മാസം കൊണ്ട് അറുപത് ശതമാനം നേട്ടം വാഗ്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്നും പണം സ്വരൂപിച്ചിരുന്നത്. ഇൻഷൂറൻസ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ടോറ്റൽ ഫോർ യു എന്ന സ്ഥാപനത്തിന് രൂപം നൽകുകയായിരുന്നു.
Next Article