മല ചവിട്ടാനെത്തുന്നത് 36 സ്ത്രീകള്‍, നട തുറക്കുന്നത് ശനിയാഴ്ച; വന്നാല്‍ തടയുമെന്ന് ബിജെപി ഭീഷണി

തുമ്പി ഏബ്രഹാം
വ്യാഴം, 14 നവം‌ബര്‍ 2019 (15:09 IST)
ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയത് 36 സ്ത്രീകള്‍. നംവബര്‍ 16നാണ് മണ്ഡലകാലത്തോട് അനുബന്ധിച്ച് നടതുറക്കുന്നത്. ഡിസംബര്‍ 27ന് നട അടച്ചാല്‍ പിന്നെ ഇത്തവണത്തെ മകരവിളക്കിനായി ജനുവരി 15നാണ് വീണ്ടും തുറക്കുക.
 
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ തടയുമെന്ന ഭീഷണി മുഴക്കി ബിജെപി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്, ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവരാണ് യുവതികള്‍ മല ചവിട്ടാന്‍ എത്തിയാല്‍ കടുത്ത പ്രക്ഷോഭം നടക്കുമെന്ന് വ്യക്തമാക്കി എത്തിയത്.
 
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച  56 പുനഃപരിശോധനാ ഹര്‍ജികളിലാണ് വിധി. പുനഃപരിശോധനാ ഹര്‍ജികളും റിട്ടും അടക്കം 65 പരാതികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മുന്നിലെത്തിയത്. ഇതില്‍ റിട്ട് ഹര്‍ജികള്‍ കോടതി നേരത്തെ തളളിയിരുന്നു.
 
2018 സെപ്റ്റംബര്‍ 28നാണ് പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന് വ്യക്തമാക്കി കൊണ്ട് സുപ്രീംകോടതിയുടെ വിധി ഉണ്ടാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article