ശബരിമല കേസിലെ വിധി പുനഃപരിശോധിക്കേണ്ട എന്നാണ് സുപ്രീം കോടതി വിധിയെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍, സമാധാനം മുന്‍നിര്‍ത്തിയുളള പ്രാര്‍ത്ഥനാ സമരമാണ് നടത്തുക എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. അതിനായി ജല്ലിക്കെട്ട് സമര മാതൃകയാണ് പിന്തുടരാന്‍ ഉദ്ദേശിക്കുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
നല്ലൊരു വിധിയാകും ഉണ്ടാവുക എന്ന് കരുതുന്നതായും സുപ്രീം കോടതിയില്‍ പ്രതീക്ഷയുളളതായും രാഹുല്‍ ഈശ്വര്‍. ഒന്നുകില്‍ സുപ്രൂം കോടതി റിവ്യൂ ഹര്‍ജികള്‍ തള്ളും. അതല്ലെങ്കില്‍ സ്‌റ്റേയോട് കൂടി ഏഴംഗ ബെഞ്ചിന് വിടും, അതുമല്ലെങ്കില്‍ സ്‌റ്റേ ഇല്ലാതെ ഏഴംഗ ബെഞ്ചിന് വിടുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
റിവ്യൂ തള്ളിയാലും സ്റ്റേ ഇല്ലാതെ ഏഴംഗ ബെഞ്ചിലേക്ക് വിട്ടാലും ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനകം തന്നെ ക്യൂറേറ്റീവ് പെറ്റീഷന്‍ അടക്കം തയ്യാറാക്കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ ഓര്‍ഡിനന്‍സ് അടക്കം വേണ്ടി വരുമെന്നും രാഹുല്‍ പറയുന്നു. അക്രമം ഉണ്ടാവരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.