ശബരിമല: ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി എന്ന് സൂചന

എ കെ ജെ അയ്യര്‍
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (08:46 IST)
വൃശ്ചികം ഒന്നിന് തുടങ്ങുന്ന ഇത്തവണത്തെ മണ്ഡലകാല പൂജയ്ക്ക് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ആലോചന. ഇതിനൊപ്പം ഭക്തര്‍ക്ക് കോവിഡ്  ബാധ ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രമാവും പ്രവേശനം നല്‍കുക. ഇതുമായി ബന്ധപ്പെട്ട വരുന്ന തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനം ഉണ്ടാവും എന്നാണ് അറിയുന്നത്.
 
ഇപ്പോള്‍ തന്നെ മണ്ഡലകാല ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോവുകയാണ്. പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്നാകും നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ക്ക് അന്തിമ രൂപ നല്‍കുക. പമ്പയിലും സന്നിധാനത്തും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണങ്ങളാവും ഏര്‍പ്പെടുത്തുക.
 
ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററായി എ ഡി.ജി.പി ഡോ.ഷെയ്ക്ക് ദര്‍വേശിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം സന്നിധാനത് ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തും പമ്പയില്‍ ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയും ജോയിന്റ് പോലീസ് കോര്‍ഡിനേറ്റര്മാരായി പ്രവര്‍ത്തിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article