സംസ്ഥാനത്ത് അക്രമണം അഴിച്ച് വിട്ട് സംഘപരിവാർ; കനക ദുർഗയും ബിന്ദുവും തൃശൂരിൽ

Webdunia
ബുധന്‍, 2 ജനുവരി 2019 (14:09 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികൾ കയറിയതോടെ സംസ്ഥാനത്തൊട്ടാകെ സംഘർഷത്തിനു കെട്ടഴിച്ച് വിട്ടിരിക്കുകയാണ് ബിജെപിയും സംഘപരിവാറും. അതേസമയം, ഇന്ന് പുലർച്ചെ ദർശനം നടത്തി തിരിച്ചിറങ്ങിയ ബിന്ദുവും കനകദുർഗയും ഇപ്പോഴുള്ളത് തൃശൂരാണ്. 
 
പൊലീസ് വാഹനത്തിലാണ് ഇവരെ ഇവിടെ എത്തിച്ചത്. ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും പൊലീസ് പിന്നീട് ഇവർക്ക് സുരക്ഷ നൽകുകയായിരുന്നു.
 
പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങി. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ യുവതികൾ പത്തനംതിട്ടയിലെ സുരക്ഷിതകേന്ദ്രത്തിൽ നിന്നുമാണ് പൊലീസ് ഇവരെ തൃശൂരിൽ എത്തിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article