‘രാഹുൽ ഈശ്വറിനെ അറസ്‌റ്റ് ചെയ്‌തു കൊണ്ടു പോയത് ട്രാക്ടറിൽ ടാർപോളിൻ വച്ച് പൊതിഞ്ഞ്’; ഭാര്യ ദീപ

വെള്ളി, 19 ഒക്‌ടോബര്‍ 2018 (17:26 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌ത പൊലീസ് നടപടിക്കെതിരെ ഭാര്യ ദീപ രംഗത്ത്.

രാഹുൽ ഈശ്വറിനെ പാര്‍പ്പിച്ചിരിക്കുന്ന കൊട്ടാരക്കര സബ് ജയിലിന് മുന്നിൽ നിന്നും നല്‍കിയ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ദീപ നിലപാടറിയിച്ചത്.

ശരിയായ രീതിയില്‍ അല്ല രാഹുലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കൃത്യനിർവഹണം തടഞ്ഞു ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ മാധവി എന്ന സത്രീയെ മലകയറാൻ സമ്മതിച്ചില്ല എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ട്രാക്ടറിൽ ടാർപോളിൻ വച്ച് പൊതിഞ്ഞു കൊണ്ടാണ് രാഹുലിനെ സ്ഥലത്തു നിന്നും കൊണ്ടു പോയതെന്നും ദീപ പറഞ്ഞു.

പൊലീസ് പറയുന്നതു പോലെ അല്ല കാര്യങ്ങള്‍. മാധവി എന്ന സത്രീ എത്തിയപ്പോള്‍ രാഹുല്‍ അവിടെ ഉണ്ടായിരുന്നില്ല. ഒരു മീഡിയ പോലും ഇക്കാര്യം അന്വേഷിക്കുന്നില്ല. ബുധനാഴ്‌ച ഉച്ചക്കഴിഞ്ഞാണ് അറസ്‌റ്റ് നടന്നത്. അതിനു ശേഷമാണ് പ്രദേശത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടായതെന്നും ദീപ വ്യക്തമാക്കി.

ജയിലിലും രാഹുല്‍ പ്രതിഷേധം തുടരുകയാണ്. വ്യാഴാഴ്‌ച മുതല്‍ ജയിലില്‍ അദ്ദേഹം നിരാഹാരസമരം ചെയ്യുകയാണ്. ജയിലിൽ അല്ലായിരുന്നെങ്കിലും രാഹുൽ ഇക്കാര്യം ചെയ്യുമായിരുന്നുവെന്നും വികാരാധീനയായി ദീപ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍