ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു; ചിത്രങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് - അന്വേഷണം ആരംഭിച്ചു!

Webdunia
ശനി, 15 ഏപ്രില്‍ 2017 (17:33 IST)
ചട്ടങ്ങള്‍ മറികടന്ന് ശബരിമലയില്‍ 50 വയസിനും താഴെയുള്ള സ്‌ത്രീകള്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 11 ന് രാവിലെയാണ് സ്‌ത്രീകള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതെന്നാണ് പുറത്തുവരുന്നുഅ വിവരം. സംഭവം വിവാദമായതോടെ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.

ശബരിമലയിലെ ദര്‍ശന ദല്ലാളായ സുനില്‍ സ്വാമിയാണ് പാലക്കാട്ടു നിന്നുള്ള സ്‌ത്രീകള്‍ക്ക് ദര്‍ശന സൌകര്യമൊരുക്കി കൊടുത്തതെന്നാണ് വിവരം. ഇയാളുടെ സ്വാധീനമുപയോഗിച്ചാണ് വിലക്കുകള്‍ ലംഘിച്ച് സ്‌ത്രീകള്‍ ദര്‍ശനം നടത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്നവരില്‍ ചിലരാണ് മൊബൈലില്‍ ചിത്രം പകര്‍ത്തിയത്.

ചിത്രം പുറത്തുവന്നതോടെ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസാണ് ആരോപണവുമായി രംഗത്തെത്തി. ഈ മാസം 11ന് ശബരിമല ക്ഷേത്രത്തില്‍ വച്ചെടുത്തതാണ് ഈ ഫോട്ടോകള്‍ എന്നാണ് ടിജി തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നുണ്ട്.

ഇക്കാര്യം വ്യക്തമാക്കി ശബരിമലയില്‍ എത്തിയ യുവതികളെ കുറിച്ച് സന്നിധാനം സ്‌റ്റേഷനില്‍ പരാതി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ജി ഗോപകുമാര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു.



പരിശോധനയില്‍ എല്ലാ സ്‌ത്രീകളും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇവര്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകള്‍ പാന്‍ കാര്‍ഡാണെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

(വാര്‍ത്തയ്‌ക്ക് കടപ്പാട്: ഗ്രാഫിറ്റി മാഗസിന്‍)
Next Article