ശബരിമലയില്‍ ഹിന്ദുക്കളായ പുരുഷന്മാര്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ഒക്‌ടോബര്‍ 2024 (18:16 IST)
കൊല്ലവര്‍ഷം 1200 ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുളള ഹിന്ദുക്കളായ പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. ആറു മാസത്തിനകം എടുത്തിട്ടുളള പാസ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ, ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇന്‍സ്‌പെക്ട്ടര്‍ റാങ്കില്‍ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍ / ഫോണ്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ്, പൂര്‍ണമായ മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ www.travancoredevaswomboard.org എന്ന വെബ്‌സൈറ്റില്‍ പ്രസ്സിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകള്‍ അയക്കണം.
 
30.10.2024 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം - 695003 എന്ന മേല്‍വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്. ദേവസ്വം സ്റ്റാമ്പ്   അസിസ്റ്റന്റ്   കമ്മീഷണര്‍  ഓഫീസുകളില്‍  ലഭ്യമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍