സമ്മർദ്ദത്തിന് വഴങ്ങുന്ന ആളല്ല പിണറായി, ശബരിമല പ്രക്ഷോഭം ഉണ്ടാകാൻ കാരണം സംഘപരിവാർ: കനിമൊഴി

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (11:20 IST)
ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഡിഎംകെ നേതാവ് കനിമൊഴി. ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നും തമിഴ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെത്തിയ അവര്‍ പറഞ്ഞു.
 
കേരള മുഖ്യമന്ത്രി ശക്തമായി നിലപാടെടുത്തത് ആഹ്ലാദകരമാണ്. ഒരു വിധ സമ്മര്‍ദ്ദത്തിനും അദ്ദേഹം വഴങ്ങില്ലെന്നും കനിമൊഴി പറഞ്ഞു. എപ്പോഴും പുരോഗമന പക്ഷത്ത് നില്‍ക്കുന്ന കേരളത്തെ സംഘപരിവാര്‍, സാഹചര്യം മുതലെടുത്ത് ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. 
 
ഒരിടത്ത് പ്രവേശിക്കാനുള്ള ഓരാളുടെ സ്വാതന്ത്ര്യം നിഷേധിക്കാനോ വിലക്കാനോ ആനവില്ല. മതത്തില്‍ വിശ്വസിച്ച് ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ സ്ത്രീകളായതു കൊണ്ട് മാത്രം എന്തിനാണ് ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതെന്നും അവര്‍ ചോദിച്ചു. സ്ത്രീകളാണെന്നതിനാലും പ്രസവിക്കുന്നതിനാലും ആരും അവരെ അവജ്ഞയോടെ കാണേണ്ടതില്ല. കേരള മുഖ്യമന്ത്രി ശക്തമായി നിലപാടെടുത്തത് ആഹ്ലാദകരമാണെന്ന് കനിമൊഴി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article