ആദ്യറൌണ്ടില്‍ രണ്ടാം സ്ഥാനത്തിനായി പൊരിഞ്ഞ മത്സരം

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (08:43 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് മുന്നേറുന്നു. യു ഡി എഫിന് മുന്‍തൂക്കമുള്ള തൊളിക്കോട് പഞ്ചായത്തിലെ ആദ്യ 14 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 1232 വോട്ടുകളുടെ ലീഡ് ആണ് ശബരീനാഥ് നേടിയത്.
 
അതേസമയം, ആദ്യ നാലു ബൂത്തുകളുടെ ഫലം അറിഞ്ഞപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 
 
ആദ്യത്തെ 14 ബൂത്തുകളിലെ ഫലം പൂര്‍ണമായും പുറത്തുവന്നപ്പോള്‍ ശബരീനാഥന്‍ - 4526,  എം വിജയകുമാര്‍ - 3294, ഒ രാജഗോപാല്‍ -  2664 എന്നിങ്ങനെയായിരുന്നു വോട്ടു നില.