ശുഭപ്രതീക്ഷയെന്ന് ശബരീനാഥ്

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (08:08 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ തനിക്ക് ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥ്. അരുവിക്കരയില്‍ യു ഡി എഫിന്റെ എം എല്‍ എ ആയിരിക്കും ഉണ്ടാകുക എന്നും ശബരീനാഥ് പറഞ്ഞു.
 
ഉപതെരഞ്ഞെടുപ്പുഫലം വീട്ടിലിരുന്ന് അമ്മ സുലേഖയോടൊപ്പം ആണ് ശബരീനാഥ് ഫലം അറിയുന്നത്. അച്‌ഛന്‍ ജി കാര്‍ത്തികേയനും വീട്ടിലിരുന്ന് കൊണ്ടായിരുന്നു തെരഞ്ഞെടുപ്പു ഫലം അറിഞ്ഞിരുന്നത്.