കേന്ദ്രത്തിന് കനത്ത തിരിച്ചടി; ‘എസ് ദുർഗ’ ഗോവയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (15:10 IST)
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘എസ് ദുർഗ’ പ്രദർശിപ്പിക്കാൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി. ഐ​എ​ഫ്എ​ഫ്ഐ​യി​ൽ നി​ന്ന് ചിത്രത്തെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്‌ത് സം​വി​ധാ​യക​ൻ സ​ന​ൽ ശ​ശി​ധ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കേ​രളാ ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ദ​ർ​ശ​നാ​നു​മ​തി.

ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സംവിധായകന്റെ ഹർജി അംഗീകരിച്ചാണു ‘എസ് ദുർഗ’യ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്​. ചിത്രത്തിന്റെ സെർട്ടിഫൈഡ് പതിപ്പ് പ്രദർശിപ്പിക്കാനാണ് ഹൈ​ക്കോ​ട​തി അനുമതി നൽകിയിരിക്കുന്നത്.

ചിത്രം ഐഎഫ്എഫ്ഐയിൽ ജൂ​റി ഉൾപ്പെടുത്തിയിരുന്നെങ്കിലും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് എസ് എസ് ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും പാക് സിനിമ സാവനും ഒഴിവാക്കുകയായിരുന്നു. ജൂറിയുടെ തീരുമാനത്തെ മ​റി​ക​ട​ന്നു സി​നി​മ​യെ ഒ​ഴി​വാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ശ​ശി​ധ​ര​ന്‍ ഹ​ർ​ജി നല്‍കിയത്.

സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച സി​നി​മ​യി​ൽ അ​ശ്ലീ​ല രം​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും സിനിമയുടെ ഉ​ള്ള​ട​ക്കം മ​ന​സി​ലാ​ക്കാ​തെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article