എറണാകുളം ജില്ലയിലെ ഒരു എം എല്‍ എ യെ കുടുക്കാന്‍ പദ്ധതി ഇട്ടിരുന്നതായി ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതിയായ റുക്സാന
പൊലീസിണൊടാണ് റുക്സാന ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. എം എല്‍ എ യെ കുടുക്കാനായി ആസൂത്രണങ്ങള്‍ നടത്തിയത് കേസിലെ തന്നെ പ്രതിയായ സനലാണെന്നും റുക്സാന പോലീസിനോട് പറഞ്ഞു.
ഒരു ബന്ധുവിന്റെ കുട്ടിയുടെ അഡ്മിഷന്റെ ആവശ്യത്തിനായി സനല്‍ എംഎല്‍എ യെ സമീപിക്കുമ്പോള്‍ കൂടെയുണ്ടാകണമെന്നും എം എല്‍ എ യുടെ ഫോണ്‍ നംബര്‍ വാങ്ങണമെന്നും പിന്നീട് എംഎല്‍എ യും മായി സൌഹൃദ ബന്ധം ഉണ്ടാക്കണമെന്നും സനല്‍ പറഞ്ഞതായാണ് റുക്സാന പോലീസിനോട് പറഞ്ഞത്.
ഇത്തരത്തില്‍ കേരളത്തില്‍ പ്രസിദ്ധനായ ഒരു സ്വര്‍ണ്ണ വ്യാപാരിയേയും ഇത്തരത്തില്‍ കുടുക്കാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ബ്ലാക്മെയില്‍ കേസില്‍ ഒരു സിനിമാനടനും രാഷ്ട്രീയ പ്രവര്‍ത്തകനും ഉള്‍പ്പടെ നിരവധി പേര്‍ ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.