ഉമ്മന്‍ചാണ്ടി റബര്‍ കര്‍ഷക സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു

Webdunia
വെള്ളി, 12 ജൂണ്‍ 2015 (15:40 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റബര്‍ കര്‍ഷക സംഘടന പ്രതിനിധികളുടെ യോഗം ഈ മാസം 17 വിളിച്ചു. റബര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് യോഗം. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം.