കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Webdunia
ബുധന്‍, 12 മെയ് 2021 (08:03 IST)
ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മുന്‍പ് 48 മണിക്കൂര്‍ മുന്‍പുള്ള പരിശോധനാഫലമാണ് നിര്‍ദേശിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ശനിയാഴ്ച എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുന്നതായി ഉത്തരവില്‍ പറയുന്നു. മേയ് 15ന് അവധിയാണെങ്കിലും ബാങ്കുകളില്‍ ക്ലിയറിങ് ജോലികള്‍ ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു.
 
പെരുന്നാളിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി 10 വരെ ഇറച്ചി കടകള്‍ക്ക് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി വേണം നടത്താന്‍. കൊച്ചി ഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് അത്യാവശ്യ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article