പുതിയ കാരവാനുമായി ഇ-ബുൾജെറ്റ് സഹോദരങ്ങൾ: നിയമലംഘനമുണ്ടായാൽ പിടികൂടുമെന്ന് ആർടിഒ

Webdunia
വ്യാഴം, 14 ജൂലൈ 2022 (19:14 IST)
നിരത്തിലെ ചട്ടലംഘനത്തിൻ്റെ പേരിൽ വലിയ വിവാദങ്ങളിൽ പെട്ട വണ്ടിയായിരുന്നു യൂട്യൂബ് വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളുണ്ടെ നെപ്പോളിയൻ എന്ന വാൻ. ഒന്നര വർഷമായി കണ്ണൂരിലെ ആർടിഒ ഓഫീസിലാണ് ഈ വണ്ടി ഉള്ളത്. 
 
ആർടിഒ കസ്റ്റഡിയിൽ നിന്നും വണ്ടി കിട്ടാതായതോടെ പുതിയ വണ്ടി വാങ്ങിയിരിക്കുകയാണ് ഇ ബുൾജെറ്റ്. എന്നാൽ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം നടത്താനാണ് പദ്ധതിയെങ്കിൽ ആ വണ്ടിയും പിടിക്കുമെന്നാണ് മോട്ടോർ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവർമാരുള്ള കണ്ണൂർ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും  റാംബോ എന്ന വളർത്തുനായക്കൊപ്പം ഇന്ത്യ മുഴുവൻ നെപ്പോളിയൻ എന്ന വാനിലായിരുന്നു സഞ്ചരിച്ചത്.
 
വാഹനത്തിൻ്റെ നിറവും രൂപവും മാറ്റി അതിതീവ്രമായ ലൈറ്റുകളും പിടിപ്പിച്ചതോടെയാണ് വണ്ടി ആർടിഒയുടെ റഡാറിൽ വന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article